ശ്യാം പുഷ്‌കരന്റെ ക്രൈം ത്രില്ലര്‍; തങ്കത്തിന്റെ രചന പൂര്‍ത്തിയായി

ലോക്ഡൗണ്‍ ഇടവേളയില്‍ തന്റെ അടുത്ത ചിത്രമായ “തങ്ക”ത്തിന്റെ രചന പൂര്‍ത്തിയാക്കി ശ്യാം പുഷ്‌കരന്‍. ക്രൈം ഡ്രാമയാണ് ചിത്രം. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വര്‍ക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാലാണ് സംഗീതം. 2017 ല്‍ പുറത്തിറങ്ങിയ തീരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സഹീദ്.

Read more

ചിത്രത്തിന്റെ പ്രഖ്യാപനം ദിലീഷ് പോത്തനും ഫഹദും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ നടത്തിയിരുന്നു. ദിലീഷ് പോത്തന്‍- ശ്യാം പുഷ്‌ക്കരന്‍ ടീം ആദ്യമായി നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം വന്‍വിജയമായിരുന്നു.