'സ്തുതി' പാടിയത് 'സാത്താനോ'? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബോഗയ്ന്‍വില്ല എന്ന ടൈറ്റില്‍ പോലും പലതും ഒളിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ബോഗയ്ന്‍വില്ല എന്ന പേരിലെ ‘6’ എന്ന എഴുത്തും ചുവപ്പ് തീമില്‍ എത്തിയ പോസ്റ്ററുകളും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. 2 മില്യണിലേറെ വ്യൂസ് നേടിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുകയാണ്. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമുമാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ജ്യോതിര്‍മയി ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും വിവാദമായിരിക്കുകയാണ്.

ഇത്രയും കാലം ജ്യോതിര്‍മയി എവിടെയായിരുന്നു, ഈ ആറ്റിറ്റിയൂഡും ഡാന്‍സും മേക്കിംഗുമെല്ലാം പൊളി എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, കര്‍ത്താവിന് സ്തുതി പാടുന്നത് സാത്താന്‍ ആണോ എന്നാണ് മറ്റൊരു വിഭാഗം പേര്‍ ചര്‍ച്ചയാക്കുന്നത്. സാത്താന്റെ കൊമ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് ജ്യോതിര്‍മയി അണിഞ്ഞിരിക്കുന്നത്. ഒരു സാധാ സ്തുതി ഗീതമല്ല ഈ ഗാനം എന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

സുഷിന്‍ ശ്യാമും മേരി ആന്‍ അലക്‌സാണ്ടറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വിനായക് ശശികുമാര്‍ ആണ് വരികള്‍ ഒരുക്കിയത്. സുഷിന്‍ തന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയതും. ‘ഭീഷ്മപര്‍വ്വം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് ഒരുക്കുന്ന സിനിമയാണ് ബോഗയ്ന്‍വില്ല. തികഞ്ഞ സ്‌റ്റൈലിഷ് ആക്ഷന്‍ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ എന്ന സിനിമകള്‍ക്ക് ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നീ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് സൂചന. ഒക്ടോബര്‍ 17ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം