'കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ, ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍'; മഹാവീര്യറിനെ അഭിനന്ദിച്ച് ടി.ഡി. രാമകൃഷ്ണന്‍

നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രം മഹാവീര്യറിനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. ചിത്രം ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണെന്നും എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നുവെന്നും ടി.ഡി. രാമകൃഷ്ണന്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ധീഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തുവെന്നും, അഭിനന്ദനങ്ങള്‍ എബ്രിഡ് ഷൈന്‍ എന്നും  അദ്ദേഹം  പങ്കുവെച്ച  ഫെയ്സ്ബുക്ക് കുറിപ്പില്‍  പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം…….

‘മഹാവീര്യര്‍ കണ്ടു. മുകുന്ദേട്ടന്റെ കഥയായതുകൊണ്ടാണ് റിലീസ് ദിവസം തന്നെ തിയേറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളില്‍ രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂ.

രണ്ടുകാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കണ്‍വിന്‍സിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ധിഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. അഭിനന്ദനങ്ങള്‍ എബ്രിഡ് ഷൈന്‍, എം. മുകുന്ദന്‍, നിവിന്‍ പോളി,’ ടി.ഡി. രാമകൃഷ്ണന്‍ കുറിച്ചു.

ടൈം ട്രാവല്‍ ഫാന്റസി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, സിദ്ധിഖ്, ലാലു അലക്‌സ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി