അച്ഛന്‍ ടി രാജേന്ദറിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പറന്ന് നടന്‍ ചിമ്പു. ചിമ്പുവിന്റെ പിതാവും, നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോകേണ്ടതിന്റെ ഭാഗമായാണ് നടന്‍ അമേരിക്കയിലേയ്ക്ക് പോയിരിക്കുന്നത്.
രാജേന്ദറിന്റെ ആരോഗ്യനിലയേക്കുറിച്ച് അടുത്തിടെ സോഷ്യല്‍മീഡിയ വഴി നടന്‍ വെളിപ്പെടുത്തിയിരുന്നു.തന്റെ പിതാവിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടെന്നും പരിശോധനയില്‍ രാജേന്ദറിന് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയെന്നും ചിമ്പു അറിയിച്ചിരുന്നു.
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ടി രാജേന്ദര്‍. രാജേന്ദറിന് മെയ് 7 ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
Read more
‘കാതല്‍ അഴിവതില്ലൈ’, ‘വീരസ്വാമി’, ‘സൊന്നാല്‍ താന്‍ കാതല’ തുടങ്ങിയ വിജയ ചിത്രങ്ങളില്‍ അഭിനയിക്കുകയും എണ്‍പതുകളില്‍ ‘ഒരേ തരൈ രാഗം’, ‘റെയില്‍ പയനങ്ങള്‍’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് രാജേന്ദര്‍.