മാറി നില്‍ക്കങ്ങോട്ട്.. ആരാധകനോട് കയര്‍ത്ത് തപ്‌സി പന്നു! പാപ്പരസികളില്‍ നിന്നും മുഖം തിരിച്ച് താരം; വീഡിയോ വൈറല്‍

സെല്‍ഫി എടുക്കാനായി പിന്നാലെ കൂടിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി തപ്‌സി പന്നു. ആരാധകനോട് ദേഷ്യപ്പെടുന്ന തപ്‌സിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സിനിമയുടെ സ്‌ക്രീനിങ് കഴിഞ്ഞ് കാറിലേക്ക് മടങ്ങവെയാണ് സംഭവം. കാറിന് അടുത്ത നടക്കുന്നതിനിടെ സെല്‍ഫി ആവശ്യപ്പെട്ട് ആരാധകര്‍ പിന്നാലെ കൂടുകയായിരുന്നു.

ആരാധകനെയും പാപ്പരാസികളെയും ഒഴിവാക്കി കൊണ്ടായിരുന്നു നടി കാറിനടുത്തേക്ക് പോയത്. ആരാധകന്‍ പിന്നാലെ എത്തിയപ്പോള്‍ പ്ലീസ് ഒന്ന് മാറി നില്‍ക്കണം എന്ന് പറഞ്ഞ് കാറിലേക്ക് കയറുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘ഫിര്‍ ആയി ഹസീന്‍ ദില്‍റുബ’ എന്ന ചിത്രമാണ് തപ്‌സിയുടെതായി ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. അതേസമയം, വിവാഹത്തിന്റെ പേരില്‍ തപ്‌സി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രഹസ്യ വിവാഹമായിരുന്നു തപ്‌സിയുടെത്. ഡെന്‍മാര്‍ക്ക് വംശജനായ ബാഡ്മിന്റണ്‍ പരിശീലകന്‍ മത്തിയാസ് ബോയ് ആണ് തപ്‌സിയുടെ ഭര്‍ത്താവ്.

വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താല്‍പര്യമില്ല എന്നായിരുന്നു ഇതിന്റെ കാരണമായി തപ്സി പറഞ്ഞത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?