തമന്നയ്ക്കു നേരെ ചെരിപ്പേറ്; പ്രതി പൊലീസ് പിടിയില്‍

സിനിമാ നടി തമന്നയ്ക്കു നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറില്‍ ജ്വല്ലറി ഉദ്ഘാടനത്തിനു എത്തിയതായിരുന്നു താരം. അപ്പോഴാണ് ജനക്കൂട്ടത്തില്‍ നിന്നും താരത്തിന് നേരെ ചെരിപ്പേറ് ഉണ്ടായത്. പക്ഷേ ചെരുപ്പ് താരത്തിന്റെ ദേഹത്ത് കൊണ്ടില്ല. പകരം സമീപത്ത് നിന്ന ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് ചെരുപ്പ് വീണത്.

സംഭവത്തില്‍ ബി. ടെക് ബിരുദധാരിയായ യുവാവിനെ പൊലീസ് പിടികൂടി. കരിമുള്ളയെന്ന പേരുള്ള 31 കാരനായ യുവാവാണ് പൊലീസ് പിടിയിലായത്.

Read more

തമന്നയുടെ സമീപകാല സിനിമകളിലെ പ്രകടനം നിരാശപ്പെടുത്തിയതിനാലാണ് നടിക്ക് നേരെ ചെരുപ്പ് എറിഞ്ഞതെന്ന് കരിമുള്ള പൊലീസിനോട് പറഞ്ഞു. ചെരിപ്പേറ് കൊണ്ട ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പ്രതിക്കതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.