രാധയെ അശ്ലീലമാക്കരുത്..; തമന്നയ്ക്ക് വിമര്‍ശനങ്ങള്‍, പിന്നാലെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് താരം

രാധാ-കൃഷ്ണ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഒടുവില്‍ ഡിലീറ്റ് ചെയ്ത് നടി തമന്ന. ഫോട്ടോഷൂട്ടിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് നടി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്. രാധയെ ലൈംഗികവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന കമന്റുകളാണ് തമന്നയ്‌ക്കെതിരെ ഉയര്‍ന്നത്.

‘ലീല: ദ ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ്’ എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് തമന്ന ഹിന്ദു പുരാണത്തിലെ ശ്രീകൃഷ്ണന്റെ കാമുകിയായ രാധയായി വേഷമിട്ടത്. ഫാഷന്‍ ഡിസൈനര്‍ കരണ്‍ തൊറാനി ആണ് തമന്നക്കായി വസ്ത്രം ഒരുക്കിയത്. രാധയെ അശ്ലീലവത്കരിക്കുകയാണ് തമന്നയുടെ വസ്ത്രധാരണത്തിലൂടെ എന്ന് വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു.

‘നിങ്ങളുടെ കച്ചവടതാല്‍പര്യത്തിന് വേണ്ടി രാധാ-മാധവ ബന്ധത്തെ അശ്ലീലവത്കരിക്കരുത്’ എന്നായിരുന്നു ഒരു കമന്റ്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ് രാധ ആയി എത്തിയ തമന്നയുടെ വസ്ത്രധാരണമെന്നും ഇത് രാധാ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും പലരും വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.

ഇതോടെയാണ് തമന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തത്. അതേസമയം, ‘ഒഡേല 2’ എന്ന ചിത്രമാണ് തമന്നയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. 2022ല്‍ പുറത്തിറങ്ങിയ ഒഡേല റെയില്‍വേ സ്റ്റേഷന്‍ എന്ന ചിത്രത്തിന്റെ സീക്വല്‍ ആയാണ് ഒഡേല 2 ഒരുങ്ങുന്നത്. കാവിയുടുത്ത് ചന്ദനവും കുങ്കുമവും അണിഞ്ഞ് കൊണ്ടുള്ള തമന്നയുടെ ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും