'ജയിലര്‍' ഒരു പാന്‍-ഇന്ത്യന്‍ സിനിമയല്ല; രജനികാന്തിനെ സൂപ്പര്‍സ്റ്റാറായി കാണുന്നവരെ തൃപ്തിപ്പെടുത്തുന്ന സിനിമയെന്ന് തമന്ന ഭാട്ടിയ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ‘ജയിലര്‍’ ഒരു പാന്‍-ഇന്ത്യന്‍ സിനിമയല്ലെന്ന് നായിക തമന്ന ഭാട്ടിയ. രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണിത്. ജയിലര്‍ ഒരു പ്രദേശത്തെ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണെന്നും അവര്‍ പറഞ്ഞു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കൂടി റിലീസിനെത്തുന്നത് സിനിമ കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് എത്തണമെന്ന നിര്‍മ്മാതാക്കളുടെ ആഗ്രഹപ്രകാരമാണ്. രജനികാന്തിനെ ഒരു സൂപ്പര്‍സ്റ്റാറായി കാണുന്നവരെ ജയിലര്‍ തൃപ്തിപ്പെടുത്തുമെന്ന് തമന്ന പറഞ്ഞു. സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ ഇന്നു നടക്കുന്നതിനിടെയാണ് നായികയായ തമന്ന പ്രതികരണം എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പതിനൊന്ന് സീനുകളിലാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചില സീനുകളുടെ ദൈര്‍ഘ്യം കുറയ്ക്കാനും വയലന്‍സ് കാണിക്കുന്ന സീനുകളില്‍ രക്തം കാണുന്നതിന്റെ അളവ് കുറയ്ക്കാനുമാണ് നിര്‍ദേശിച്ചിരുന്നു. . എന്നാല്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത് രജനികാന്തും മോഹന്‍ലാലും ശിവ രാജ്കുമാറും ഒന്നിച്ചെത്തുന്ന ഒരു സീന്‍ ആണ്. മൂവരും ഒന്നിച്ചിരുന്ന് പുകവലിക്കുന്ന ക്ലോസ് അപ്പ് സീനിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ