തമിഴ് സിനിമ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. രാവിലെ 10 മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ട് 5 മണിക്ക് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.

തിരക്കഥാകൃത്തായിട്ടാണ് മഹേന്ദ്രന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1978ല്‍ ഇറങ്ങിയ “മുള്ളും മലരും” ആണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രം. “ഉതിരിപ്പൂക്കള്‍”, “നെഞ്ചത്തൈ കിള്ളാതെ”, “പൂട്ടാത പൂട്ടുക്കള്‍”, “ജോണി”, “നന്ദു”, “മെട്ടി”, “അഴഗിയ കണ്ണേ” തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2006 ല്‍ പുറത്തിറങ്ങിയ “ശാസനം” ആണ് ഏറ്റവും ഒടുവിലായി മഹേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം.

സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിട്ട് 1981ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. “തെരി”, “നിമിര്‍”, “പേട്ട” എന്നീ ചിത്രങ്ങളില്‍ മഹേന്ദ്രന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി