തമിഴ് സിനിമാ താരം മാരിമുത്തു കുഴഞ്ഞുവീണു മരിച്ചു

തമിഴ് സിനിമ- സീരിയൽ താരം മാരിമുത്തു (58) ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതയമാണ് മരണ കാരണം. കുഴഞ്ഞുവീണ താരത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1999 ൽ പുറത്തിറങ്ങിയ ‘വാലി’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. രജനികാന്ത് നായകനായ ജയിലറാണ് അവസാന ചിത്രം.

തമിഴിലെ ‘എതിർ നീച്ചൽ’ എന്ന സീരിയലിലെ ഗുണ ശേഖരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മാരി മുത്തു 2004 ൽ ‘കണ്ണും കണ്ണും’, 2014ൽ പുലിവാൽ എന്ന സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’, സൂര്യ ചിത്രം ‘കങ്കുവ’ എന്നിവയാണ് മാരിമുത്തുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ‘ഷൈലോക്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു.

Latest Stories

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം