'എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുത്, നിർബന്ധമാണെങ്കിൽ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വീഡിയോ ആസ്വദിക്കൂ'; ​നഗ്നദൃശ്യം പ്രചരിച്ചതിൽ പ്രതികരണവുമായി നടി

സാമൂഹികമാധ്യമങ്ങളിൽ തമിഴ് സീരിയൽ താരത്തിന്റെ നഗ്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി. ഇൻസ്റ്റഗ്രാമിൽ മൂന്ന് സ്റ്റോറികളായുള്ള പ്രതികരണത്തിൽ, വീഡിയോ വ്യാജമാണെന്നും നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്നുമാണ് നടി പറയുന്നത്.

നടിയുടെ പേരിൽ സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. പിന്നീട് പബ്ലിക്ക് ആകുകയും ആദ്യം സ്റ്റോറിയായി ഒരു വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള വീഡിയോ ടൂട്ടോറിയലാണ് നടി സ്‌റ്റോറിയിൽ പങ്കുവെച്ചത്.

‘എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുത്’, എന്നായിരുന്നു ആദ്യസ്റ്റോറിയിൽ നടി ആവശ്യപ്പെട്ടത്. ‘എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങൾക്ക് തമാശയായിരിക്കാം. എന്നാൽ, എനിക്കും എന്നോട് അടുത്തുനിൽക്കുന്നവർക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവർക്കും വികാരമുണ്ട്.

നിങ്ങൾ അത് കൂടുതൽ വഷളാക്കുകയാണ്. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുകയാണ്. ഇനി നിർബന്ധമാണെങ്കിൽ, നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വീഡിയോ പോയി കാണുക. അവരും പെൺകുട്ടികളാണ്. അവർക്കും എന്റേതുപോലുള്ള ശരീരമുണ്ട്. പോയി അവരുടെ വീഡിയോകൾ ആസ്വദിക്കൂ’, ശ്രുതി കുറിച്ചു.

‘ഇത് വിനോദമല്ല, ഒരു മനുഷ്യജീവനാണ്. ഇരയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരുപാട് കമന്റുകളും പോസ്റ്റുകളും ഞാൻ കണ്ടു. ഇത്തരം വീഡിയോകൾ ചോർത്തുന്നവരും കാണുന്നവരും ചോദ്യംചെയ്യപ്പെടാതിരിക്കുമ്പോഴും എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകൾ മാത്രം ജഡ്ജ് ചെയ്യപ്പെടുന്നത്? ആളുകൾ ഇതിനോട് പ്രതികരിക്കുന്ന രീതി അരോചകമാണ്. എല്ലാ സ്ത്രീകൾക്കും നിങ്ങളുടെ അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കും ഭാര്യയ്ക്കുമുള്ളതുപോലെയുള്ള ഒരേ ശരീരഭാഗങ്ങളാണ് ഉള്ളത്.

ഇത് കേവലം ഒരു വീഡിയോ അല്ല, ഒരാളുടെ ജീവനും മാനസികാരോഗ്യവുമാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്‌ഫെയ്ക്കുകൾ ജീവിതങ്ങൾ നശിപ്പിക്കുന്നു. പ്രചരിപ്പിക്കുന്നത് നിർത്തൂ. ലിങ്ക ചോദിക്കുന്നത് അവസാനിപ്പിക്കൂ. മനുഷ്യനാവാൻ തുടങ്ങൂ. ചോർന്ന വീഡിയോകൾ, യഥാർഥമായാലും ഡീപ്‌ഫെയ്ക്കായാലും പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്’ എന്നാണ് സ്റ്റോറിയിലെ വാക്കുകൾ. ഇവ കൂടാതെ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥപ്രകാരം ഐടി ആക്ടിലേയും ഐപിസിയിലേയും നടപടി സ്വീകരിക്കാൻ കഴിയുന്ന ഏതാനും വകുപ്പുകൾ കൂടി നടി പങ്കുവെച്ചിട്ടുണ്ട്.

Latest Stories

IPL 2025: ടെൻഷൻ ജീവനുള്ള മനുഷ്യനെ തിന്നുതീർക്കും, സൂപ്പർതാരത്തിന് അപായ സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ധു; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

IPL 2025: വിരാട് കോഹ്‌ലി ടൂർണമെന്റിന്റെ ഹൃദയമിടിപ്പ് എങ്കിൽ ആ ടീം ആണ് ആത്മാവ്, അവർ പുറത്തായാൽ അതോടെ ലീഗ് വിരസമാകും: നവ്‌ജോത് സിംഗ് സിദ്ധു

SRH UPDATES: എസ്ആർഎച്ച് ഉടമ കാവ്യ മാരൻ എതിരാളിയുമായി പ്രണയത്തിൽ? ഒടുവിൽ കാമുകനെ കണ്ടെത്തി സോഷ്യൽ മീഡിയ

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച 128 എംപിമാര്‍; പ്രതികൂലിച്ച് 95 പേര്‍; രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍; ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു