ജ്യോതിക മികച്ച നടി; കുറച്ച് നേരത്തെയായി പോയെന്ന് പ്രേക്ഷകർ; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങളെ ട്രോളി സോഷ്യൽ മീഡിയ

2015- ലെ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്ത് തമിഴ്നാട് സർക്കാർ. 2008-ൽ നിന്നുപോയ പുരസ്കാര വിതരണം 2017 ലാണ് പിന്നീട് പുനരാരംഭിക്കുന്നത്. 2009-2014 കാലയളവിൽ പുറത്തിറങ്ങിയ സിനിമകൾക്കായിരുന്നു അന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

’36 വയതിനിലെ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജ്യോതിക മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇരുധി സുട്രു എന്ന ചിത്രത്തിലെ പ്രകടനത്തിന് മാധവൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. തനി ഒരുവനിലെ പ്രകടനത്തിന് അരവിന്ദ് സ്വാമിയാണ് മികച്ച വില്ലനായി തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച ടി എൻ രാജരത്നം കലൈ അരങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം പി സാമിനാഥൻ അവാർഡുകൾ വിതരണം ചെയ്യും.

അതേസമയം പുരസ്കാരത്തിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. എന്തിനാണ് ഇത്രയും നേരത്തെ അവാർഡുകൾ വിതരണം ചെയ്യുന്നത്, ഇതെന്താ ടൈം ട്രാവൽ ആണോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

മികച്ച ചിത്രം: തനി ഒരുവൻ

മികച്ച രണ്ടാമത്തെ ചിത്രം: പസങ്ക 2

മികച്ച മൂന്നാമത്തെ ചിത്രം : പ്രഭ

പ്രത്യേക പുരസ്‌കാരം – ഇരുധി സുട്രു

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രം: പ്രത്യേക സമ്മാനം – 36 വയതിനിലെ

മികച്ച നടൻ – ആർ മാധവൻ (ഇരുധി സുട്രു)

മികച്ച നടി – ജ്യോതിക (36 വയതിനിലെ)

മികച്ച നടൻ: പ്രത്യേക പുരസ്‌കാരം – ഗൗതം കാർത്തിക് (വൈ രാജ വായ്)

മികച്ച നടി: പ്രത്യേക പുരസ്‌കാരം – റിതിക സിങ് (ഇരുധി സുട്രു)

മികച്ച വില്ലൻ – അരവിന്ദ് സ്വാമി (തനി ഒരുവൻ)

മികച്ച ഹാസ്യ നടൻ – സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)

മികച്ച ഹാസ്യ നടി – ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)

മികച്ച സഹനടൻ – തലൈവാസൽ വിജയ് (അപൂർവ മഹാൻ)

മികച്ച സഹനടി – ഗൗതമി (പാപനാശം)

മികച്ച സംവിധായിക – സുധ കൊങ്ങര (ഇരുധി സുട്രു)

മികച്ച കഥാകൃത്ത് – മോഹൻ രാജ (തനി ഒരുവൻ)

മികച്ച സംഭാഷണ രചയിതാവ് – ആർ ശരവണൻ (കത്തുക്കുട്ടി)

മികച്ച സംഗീത സംവിധായകൻ – ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)

മികച്ച ഗാനരചയിതാവ് – വിവേക് (36 വയതിനിലെ)

മികച്ച പിന്നണി ഗായകൻ – ഗാന ബാല (വൈ രാജാ വായ്)

മികച്ച പിന്നണി ഗായിക – കൽപ്പന രാഘവേന്ദർ (36 വയതിനിലെ)

മികച്ച ഛായാഗ്രാഹകൻ – റാംജി (തനി ഒരുവൻ)

മികച്ച സൗണ്ട് ഡിസൈനർ – എഎൽ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)

മികച്ച എഡിറ്റർ – ഗോപി കൃഷ്ണ (തനി ഒരുവൻ)

മികച്ച കലാസംവിധായകൻ – പ്രഭാഹരൻ (പസംഗ 2)

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം