'ലിയോ' ഞങ്ങള്‍ക്ക് ലാഭമല്ല, വ്യാജ ബുക്കിംഗ് നടത്താന്‍ 5 കോടിയോളം നിര്‍മ്മാതാവ് മുടക്കുകയാണ്; പ്രതികരിച്ച് തിയേറ്ററുടമകള്‍

ഗംഭീര കളക്ഷനുമായി ‘ലിയോ’ തിയേറ്ററില്‍ കുതിക്കുകയാണ്. 500 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം തങ്ങള്‍ക്ക് ലാഭമല്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍. തമിഴ്നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രഹ്‌മണ്യമാണ് ലിയോ തങ്ങള്‍ക്ക് ലാഭമല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിന് മുമ്പ് റെവന്യൂ ഷെയറിംഗ് സംബന്ധിച്ച് നിര്‍മ്മാതാവിനും തിയേറ്റര്‍ ഉടമകള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുള്ളു. നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ചിത്രത്തിന്റെ കളക്ഷന്റെ 80 ശതമാനം തങ്ങള്‍ക്ക് നല്‍കണമെന്ന് തിയേറ്റര്‍ ഉമകളോട് ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ തിയേറ്ററുകള്‍ ആദ്യം ലിയോ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. എന്നാല്‍ ഉയര്‍ന്ന ഷെയര്‍ വാങ്ങുന്നത് കാരണം ലിയോ തങ്ങള്‍ക്ക് ഒട്ടും ലാഭകരമല്ല എന്നാണ് തിയേറ്ററുകാര്‍ പറയുന്നത്.

”ലിയോ ഞങ്ങള്‍ക്ക് ലാഭകരമല്ല. അവര്‍ വാങ്ങുന്ന ഉയര്‍ന്ന ഷെയര്‍ ആണ് കാരണം. തമിഴ്നാട്ടില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ളതാണ് ഇത്. പല തിയേറ്റര്‍ ഉടമകളും ലിയോ പ്രദര്‍ശിപ്പിക്കാതിരുന്നത് ബോധപൂര്‍വ്വമെടുത്ത തീരുമാനത്താലാണ്. ഇത്രയും ഉയര്‍ന്ന ശതമാനത്തിലുള്ള ഷെയറിംഗ് തുടരുന്നതിനാല്‍ തിയറ്റര്‍ നടത്തിപ്പ് ദുഷ്‌കരമാവും.”

”ലിയോയുടെ യഥാര്‍ഥ കളക്ഷന്‍ സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിര്‍മ്മാതാവ് ലളിത് കുമാര്‍ അദ്ദേഹത്തിന് തോന്നിയതു പോലെ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണ്. വിദേശ ലൊക്കേഷനുകളില്‍ വ്യാജ ബുക്കിംഗ് നടത്താന്‍ 5 കോടിയോളം അവര്‍ പോക്കറ്റില്‍ നിന്ന് മുടക്കുകയാണ്.”

”എന്നിട്ട് അത് യഥാര്‍ഥ പ്രേക്ഷകര്‍ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നു. വിജയ്യുടെ പ്രീതി പിടിച്ചുപറ്റാനാണ് നിര്‍മ്മാതാവ് ഇതെല്ലാം ചെയ്യുന്നത്. നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഷെയര്‍ ആവശ്യപ്പെടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം സംഘടനയുടെ ജനറല്‍ ബോഡി യോഗം വിളിക്കുന്നുണ്ട്” എന്ന് തിരുപ്പൂര്‍ സുബ്രഹ്‌മണ്യം വ്യക്തമാക്കി.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ