'എ. ആര്‍ റഹമാന്റെ മകളെ കാണുമ്പോള്‍ ശ്വാസംമുട്ടുന്നു'; പരിഹസിച്ച് തസ്ലിമ നസ്രിന്‍, ഫെമിനിസം എന്താണെന്ന് ഗൂഗിള്‍ ചെയ്യാന്‍ മറുപടി

എ.ആര്‍ റഹമാന്റെ മകള്‍ ഖദീജയെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്‍. ബുര്‍ഖ ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഖദീജയുടെ ചിത്രം പങ്കുവെച്ചാണ് തസ്ലീമ ട്വിറ്ററിലൂടെ വിമര്‍ശനം നടത്തിയത്. “”എ.ആര്‍ റഹമാന്റെ സംഗീതം എനിക്ക് വളരെ അധികം ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോഴൊക്കെ എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. സംസ്‌കാരസമ്പന്നമായ കുടുംബത്തില്‍ നിന്നു വരുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടും എന്നത് എന്നെ വിഷാദത്തിലാക്കുന്നു”” എന്നാണ് തസ്ലീമ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ട്വീറ്റ് ചര്‍ച്ചയായതോടെ മറുപടിയുമായി ഖദീജയും രംഗത്തെത്തി. തസ്ലീമ നസ്രിന് മറുപടിയായി “”പ്രിയപ്പെട്ട തസ്ലിമ നസ്രിന്‍, എന്റെ വേഷം കണ്ട് നിങ്ങള്‍ ശ്വാസംമുട്ട് അനുഭവിക്കുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. ദയവായി ശുദ്ധവായും ശ്വസിക്കൂ, കാരണം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നില്ല. മാത്രമല്ല ഞാന്‍ എന്താണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. യഥാര്‍ത്ഥ ഫെമിനിസം എന്തെന്ന് നിങ്ങള്‍ ഗൂഗിള്‍ ചെയ്യേണ്ടതുണ്ട്. കാരണം മറ്റുള്ള സ്ത്രീകളെ താറടിച്ചു കാണിക്കുകയും അവരുടെ അച്ഛനെ അതിലേക്ക് വലിച്ചിഴക്കുകയും ചെയ്യുക എന്നല്ല അതിനര്‍ത്ഥം”” എന്നും ഖദീജ കുറിച്ചു.

https://www.instagram.com/p/B8jzyv4lKTT/?utm_source=ig_embed

കാര്‍സണ്‍ കൊലോഫിന്റെ വാക്കുകള്‍ക്കൊപ്പം തീയുടെ ചിത്രം പോസ്റ്റ് ചെയ്തും വിമര്‍ശകര്‍ക്ക് ഖദീജ മറുപടി നല്‍കി. “”എന്റെ നിശബ്ദതയെ അജ്ഞതയായും എന്റെ ശാന്തതയെ അംഗീകാരമായും എന്റെ ദയയെ ബലഹീനതയുമായും തെറ്റിദ്ധരിക്കരുത് – കാര്‍സണ്‍ കൊലോഫ്. ശ്വാസം മുട്ട് അനുഭവിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ദയവായി പോയി ശുദ്ധവായു ശ്വസിക്കൂ. രാജ്യത്ത് പലകാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പുകളില്‍ കുറ്റബോധമില്ലെന്നും സന്തോഷവും അഭിമാനവുമാണെന്നും ഖദീജ കുറിച്ചു.

https://www.instagram.com/p/B8jCNBuDjxZ/?utm_source=ig_embed

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്