തെലുങ്ക് പ്രേക്ഷകര്‍ക്ക് പൊന്നിയിന്‍ സെല്‍വനോട് താത്പര്യമില്ല, രണ്ടാം ഭാഗം ഇറങ്ങും മുമ്പേ റിപ്പോര്‍ട്ടുമായി നിരൂപകര്‍

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഇരു കൈകളും നീട്ടി തമിഴ് ജനത ഏറ്റെടുത്ത ചിത്രമാണ്. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. വിദേശത്തും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 28 ന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമയുടെ ആദ്യഭാഗത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അനലിസ്റ്റുകള്‍. സിനിമ കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാന്യമായ പ്രകടനം നടത്തിയെങ്കിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും അത്ര മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്.

ചിത്രം OTT-യില്‍ റിലീസ് ചെയ്തപ്പോള്‍, KGF പോലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സമാനമായ ഒരു തരംഗം സൃഷ്ടിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വിശ്വസിച്ചു. എന്നാല്‍ ഒടിടി റിലീസിലും തണുത്ത പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ആദ്യ ഭാഗത്തിന്റെ ഒടിടി പ്രതികരണം കൂടി നോക്കേണ്ടതുണ്ട്. ടിവി പ്രീമിയറിലും സമാനമായ ചിലത് സംഭവിച്ചു, അവിടെ തെലുങ്ക് പ്രേക്ഷകര്‍ ഈ തമിഴ് ബ്ലോക്ക്ബസ്റ്ററിനോട് വലിയ താല്‍പ്പര്യം കാണിച്ചില്ല.

വെറും 10 കോടി രൂപ ഷെയറുമായി ചിത്രം വളരെ കുറഞ്ഞ പ്രകടനമാണ് ബോക്സ് ഓഫീസില്‍ നേടിയത്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സിനിമ ടെലിവിഷനില്‍ കാണാന്‍ പോലും താല്‍പ്പര്യമില്ല. പൊന്നിയിന്‍ സെല്‍വന് 2.73 എന്ന റേറ്റിംഗാണ് ലഭിച്ചതും.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് അതേ പേരില്‍ മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ