കങ്കണ ചിത്രവും ഒ.ടി.ടി റിലീസിന്? 'തലൈവി' നെറ്റ്ഫ്‌ളിക്‌സും ആമസോണും സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന “തലൈവി”യും ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം കങ്കണ റണാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സും ആമസോണും സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍.

55 കോടി രൂപയ്ക്കാണ് ആമസോണും നെറ്റ്ഫ്‌ളിക്‌സും ചിത്രം വാങ്ങിയത്. ജൂണ്‍ 26-ന് പ്രദര്‍ശനത്തിനൊരുങ്ങിയ ചിത്രം കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍. സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

“ഗുലാബോ സിതാബോ”, “ശകുന്തള ദേവി” എന്നിവയാണ് ഒടിടി റിലീസിനെത്തുന്ന മറ്റ് ബോളിവുഡ് ചിത്രങ്ങള്‍.