ദളപതിയും ഫഹദും ഒന്നിക്കുന്നു, അമ്പരന്ന് ആരാധകര്‍

ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കമല്‍ ഹാസന്‍ ചിത്രം’വിക്രമി’ന്റെ ഭാഗമായിരുന്ന ഫഹദ് ഫാസിലും ദളപതി 67-ല്‍ എത്തും. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന തങ്കം സിനിമയുടെ മാധ്യമ മീറ്റിലാണ് നടന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. നടന്‍ അതിഥി വേഷത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കന്നഡ താരം രക്ഷിത് ഷെട്ടിയും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അണിയറ പ്രവര്‍ത്തകര്‍ പാന്‍ ഇന്ത്യന്‍ ലെവലിലാണ് സിനിമ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് രക്ഷിത് ഷെട്ടിയെ ഒരു കഥാപാത്രമായി സമീപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് ദത്ത്, നിവിന്‍ പോളി, വിശാല്‍ തുടങ്ങിവയവരുടെ പേരുകളും സിനിമയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്.

‘മാസ്റ്ററി’ന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നാല്പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. വിജയ് ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്. ഹോളിവുഡ് ചിത്രം ‘ഹിസ്റ്ററി ഓഫ് വയലന്‍സി’ന്റെ റീമേക്കായിരിക്കും സിനിമ എന്നും അഭ്യൂഹങ്ങളുണ്ട്.

തൃഷയായിരിക്കും സിനിമയിലെ നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ – വിജയ് കോംബോ സ്‌ക്രീനില്‍ എത്തുന്നത്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രം ലോകേഷിന്റെ ‘എല്‍സിയു’വിന്റെ ഭാഗമാണെന്നും അഭ്യൂഹങ്ങളുണ്ട്.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം