'തമാശ'യിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയന്‍ ഷഹബാസ് അമന്‍ ഒന്നിക്കുന്ന “തമാശ” എന്ന ചിത്രത്തിലെ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അഷ്‌റഫ് ഹംസയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.