പതിനഞ്ച് വയസിലെ തമന്നയുടെ വീഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എല്ലാകാലത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. ഹിന്ദി ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തമന്ന ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങീ ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമ ഇൻഡസ്ട്രികളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലർ എന്ന സിനിമയിലും തമന്നയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ  18 വർഷം പഴക്കമുള്ള തമന്നയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ചാന്ദ് സാ റോഷന്‍ ചെഹ്‍രാ’ എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് എടുത്ത വീഡിയോ ആണിത്.

“ഞാനിപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. 2005 ൽ ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതും, പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോൾ പത്താം ക്ലാസ് കഴിയാറായി.” വീഡിയോയിൽ തമന്ന പറയുന്നു.

പങ്കുവെച്ച് നിമിഷങ്ങൾക്കകം വൈറലായിരിക്കുകയാണ് വീഡിയോ. ആശ്ചര്യവുമായി നിരവധി ആരാധകർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റംകുറിക്കാൻ ഒരുങ്ങുകയാണ് തമന്ന ഭാട്ടിയ.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം