സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ് തന്മയി; ഫസ്റ്റ്‌ലുക്ക് പുറത്ത്

കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭര്‍തൃഗൃഹത്തിലേക്കെത്തുന്ന സ്ത്രീ, താന്‍ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയും തുടര്‍ന്ന് നടത്തുന്ന പോരാട്ടജീവിതത്തിന്റെയും നേര്‍ക്കാഴ്ച്ചയുമായെത്തുന്ന സിനിമയാണ് തന്‍മയി .

സ്ത്രീപക്ഷ സിനിമയായ തന്‍മയി സംവിധാനം ചെയ്യുന്നത് നവാഗതനായ സജി കെ പിള്ളയാണ്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന തന്‍മയിയുടെ ടൈറ്റില്‍ , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, എറണാകുളം അബാദ് പ്‌ളാസ്സയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു.

ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലന്‍ ചാമ്പ്യനും അയണ്‍മാന്‍ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി കെ കൃഷ്ണകുമാര്‍ , മായ കൃഷ്ണകുമാര്‍ , നൗഫല്‍ഖാന്‍ , ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു.

ബാനര്‍ – മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – മായ കൃഷ്ണകുമാര്‍ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ – എന്‍ ആര്‍ സുരേഷ്ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂര്‍ രാമവര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണന്‍, ചമയം – ദൃശ്യ, ഡിസൈന്‍സ് – ആനന്ദ് പി എസ് , പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്