എന്നെ തേച്ചൊട്ടിച്ചു, ആരെയും ഇത്രയേറെ സ്‌നേഹിച്ചിട്ടില്ല, ഫോട്ടോ ഫ്രെയിം ഒക്കെ എറിഞ്ഞു പൊട്ടിച്ചു; ഷൈന്‍ ടോമിനെതിരെ തനൂജ

നടന്‍ ഷൈന്‍ ടോം ചാക്കോയുമായി വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കി മോഡല്‍ തനൂജ. സോഷ്യല്‍ മീഡിയ ലൈവില്‍ എത്തിയാണ് പ്രണയ തകര്‍ച്ചയെ കുറിച്ച് തനൂജ വ്യക്തമാക്കിയത്. തന്നെ തേച്ചൊട്ടിച്ചു, ആരെയും വിശ്വസിക്കരുത്, ഫോട്ടോ ഫ്രെയിം എറിഞ്ഞ് പൊട്ടിച്ചു എന്നൊക്ക തനൂജ ലൈവില്‍ പറയുന്നുണ്ടെങ്കിലും, ഷൈന്‍ തന്നെ ചതിച്ചിട്ടില്ലെന്നും തനൂജ വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥലത്ത് തുടരാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സ്വയം ഒഴിവാകുന്നതാണ് നല്ലതെന്നും തനൂജ പറഞ്ഞു.

തനൂജയുടെ വാക്കുകള്‍:

എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല. ആ ടോപ്പിക്ക് ഞാന്‍ വിട്ടതാണ്. ആള് ആളുടെ വൈബില്‍ നല്ല പോലെ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങളും നോക്കി മുന്നോട്ടുപോകുന്നു. ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റില്ല. ഒരുപാട് ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒന്നും എന്നെ സമ്മതിക്കുന്നില്ല. എനിക്ക് അതു പല്ല് കുത്തി നാറ്റിക്കാന്‍ താല്‍പര്യമില്ല. നമ്മള്‍ വിശ്വസിച്ചു കുറെ എണ്ണത്തെ കൂടെ കൂട്ടും. അവസാനം നമ്മളെ ഇട്ടിട്ട് പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പമുണ്ടായിരുന്നു. രണ്ടുവര്‍ഷം കൂടെ കൂട്ടിയതാണ്. അവസാനം എനിക്ക് നല്ല പണി തന്നിട്ട് കടന്നുകളയും. ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്. ആരും വേണ്ട.

ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നും ഒരു കാര്യം പറഞ്ഞു തരാം. നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ പേഴ്‌സണലായതൊക്കെ അങ്ങനെ തന്നെ വയ്ക്കണം. നമ്മള്‍ക്ക് സങ്കടം ആവുമ്പോള്‍ എല്ലാം പങ്കുവച്ചിട്ട് പിന്നീട് അവര്‍ തെറ്റിക്കഴിയുമ്പോള്‍ അത് പബ്ലിക്കാക്കും. അങ്ങനെ നാറ്റിച്ച് കളയും. നമ്മള്‍ ആരെയും വിശ്വസിക്കരുത്. അത് ആരായാലും. നമ്മള്‍ക്ക് കുറേ വാഗ്ദാനങ്ങള്‍ തരും, നമ്മുടെ കൂടെക്കൂട്ടും. എന്നാല്‍ നമ്മള്‍ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാന്‍ ഉള്ളൂ. എത്ര ക്ലോസായാലും ആരെയും വിശ്വസിച്ചുകൂടാ. നമ്മള്‍ നന്ദികേട് കാണിക്കരുത്. പറ്റിപ്പോയി. എന്റെ ജീവിതത്തിലും തെറ്റു പറ്റിപ്പോയി. ഞാന്‍ ഇത്രയും ആരെയും സ്‌നേഹിച്ചിട്ടുണ്ടാവില്ല.

രണ്ട് വര്‍ഷമാണ് സ്‌നേഹിച്ചത്. എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോള്‍ ഞാന്‍ ആണ് കുറ്റക്കാരി. നമ്മള്‍ ചെയ്യുന്നത് എല്ലാം തെറ്റ് അവര്‍ ചെയ്യുന്നത് എല്ലാം നല്ലത്. നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ അവര്‍ പോയതില്‍ ഒരുപാട് സങ്കടമുണ്ട്. ഞാന്‍ ഇപ്പോഴും ഒക്കെയായിട്ടില്ല. കാരണം നമ്മുടെ ഒപ്പം എപ്പോഴുമുണ്ടാകുമെന്ന് വിചാരിച്ചു. ഞാന്‍ എന്റെ കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിം ചെയ്തത് ഒക്കെ എറിഞ്ഞു പൊട്ടിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുത്. വേണമെങ്കില്‍ ഉമ്മമാരോട് പങ്കുവയ്ക്കാം. എനിക്ക് എന്തൊക്കെയോ പച്ചക്ക് പറയാന്‍ ഉണ്ട്, പക്ഷേ ഒന്നും പറയാന്‍ ഇല്ല.

എനിക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. നമുക്ക് ഒരുപാട് സങ്കടം ഉണ്ടാകും. പക്ഷേ ആരെയും വിശ്വസിക്കാന്‍ ആകില്ല. ആര്‍ക്ക് വേണ്ടിയും കരയാന്‍ പാടില്ല. അവരെ കെട്ടിപ്പിടിച്ച് കരഞ്ഞ് കാര്യങ്ങള്‍ പറയാന്‍ പാടില്ല. പാമ്പുകള്‍ ആണവര്‍. നമ്മളെ വേണ്ടാത്തവരെ നമ്മള്‍ക്കും വേണ്ട. അവര്‍ക്കെന്തും ചെയ്യാം നമുക്കൊന്നും ചെയ്തുകൂടാ എന്ന അവസ്ഥയാണ്. എനിക്ക് ഈ ലൈവില്‍ വന്നിട്ട് പറയേണ്ട കാര്യമില്ല. പക്ഷേ അനുഭവം നിങ്ങളുമായി ഷെയര്‍ ചെയ്യണമല്ലോ. ഇന്നലെ എനിക്കൊരു എട്ടിന്റെ പണികിട്ടി. കടുക്കന്‍ ഇട്ടവന്‍ പോയാല്‍ കമ്മലിട്ടവന്‍ വരും, ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാള്‍ നല്ലൊരു മനുഷ്യനാണ്. ആള് എന്നെ ചതിച്ചിട്ടുമില്ല. ഞാന്‍ ആളെയും ചതിച്ചിട്ടില്ല. അഡ്ജസറ്റ് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍, നമ്മള്‍ സ്വയം അവിടെ നിന്നും ഒഴിവാകണം. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ആളാണ് അദ്ദേഹം എന്നാണ് തനൂജ പറയുന്നത്.

എന്നാല്‍ ലൈവ് വീഡിയോ വൈറലായതോടെ ഷൈന്‍ ടോമിനെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കെട്ടുകഥകള്‍ ഉണ്ടാക്കി അദ്ദേഹത്തിനൊരു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പറഞ്ഞ് തനൂജ വീണ്ടും രംഗത്തെത്തി. ”എന്നെ ദയവുചെയ്ത് വെറുതെ വിടണം. എനിക്കു നല്ല ബുദ്ധിമുട്ട് ആകുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ലൈവില്‍ വന്നു പറഞ്ഞിട്ടില്ല. ഇന്ന് കേരളത്തില്‍ ഇത്രയും പ്രശ്‌നം നടക്കുമ്പോള്‍ എന്റെ വ്യക്തിപരമായ പ്രശ്‌നം ആഘോഷിക്കുന്ന മാധ്യമങ്ങളോട് ലജ്ജ മാത്രം. ദയവുചെയ്ത് എന്നെ ടോര്‍ച്ചര്‍ ചെയ്യരുത്.

ഞാന്‍ ഇപ്പോഴും ഓക്കെ ആയിട്ടില്ല. അതിന് ഇടയില്‍ ഇതും കൂടി എനിക്ക് താങ്ങാന്‍ പറ്റില്ല. എന്റെ അവസ്ഥ കൂടെ ഒന്ന് മനസ്സിലാക്കണം. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ആഘോഷിക്കാന്‍ എനിക്കു താല്‍പര്യം ഇല്ല. ദയവുചെയ്ത് ഇങ്ങനത്തെ കെട്ടുകഥകള്‍ ഉണ്ടാക്കി അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത്” എന്നാണ് തനൂജ പറഞ്ഞത്.

Latest Stories

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ