വിനായകന്‍ നായകനായ തൊട്ടപ്പനിലെ ടൈറ്റില്‍ വീഡിയോ ഗാനം എത്തി.. ” ഒരു തുരുത്തിന്‍ ഇരുള്‍ വരമ്പില്‍” എന്നു തുടങ്ങുന്ന പാട്ടിലുടനീളം തൊട്ടപ്പനും മകളും തമ്മിലുള്ള ആത്മബന്ധമാണ് അതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനം പാടിയിരിക്കുന്നത് ജോബ് കുര്യനാണ്. പ്രശസ്ത കവി അന്‍വര്‍ അലിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കിയിരിക്കുന്നത്.
കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന പുതുമുഖ നടി പ്രിയംവദയാണ് നായിക.
ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്.