സീരിയല്‍ താരവും നര്‍ത്തകിയുമായ താരാ കല്യാണിനെതിരെ നടന്ന സൈബര്‍ ആക്രമണവും അതേ തുടര്‍ന്ന് അവര്‍ വികാരാധീനയായി സംസാരിച്ചതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മലയാളികള്‍ക്ക് ഒന്നടങ്കം നാണക്കേടായ ആ സംഭവത്തിന് പിന്നാലെ ഗൂഗിള്‍ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുകയാണ്.
താരാകല്യാണിന്റെ വിവാദ ചിത്രം തേടി നിരവധി പേരാണ് ഗൂഗിളിനെയും മറ്റു സേര്‍ച്ച് എന്‍ജിനുകളെയും ഫെയ്സ്ബുക്കിനെയും സമീപിച്ചത്. ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളില്‍ ലഭ്യമാണ്. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ സേര്‍ച്ചിംഗ് തുടങ്ങിയത്. ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംനേടി. വൈകുന്നേരവും രാത്രിയും മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു.
യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സേര്‍ച്ചിംഗ് വന്നിരിക്കുന്നത്.