നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ, അറപ്പ് തോന്നുന്നില്ലേ, ഒരിക്കലും ഞാന്‍ നിന്നോടൊന്നും പൊറുക്കില്ല; പൊട്ടിത്തെറിച്ച് താരാ കല്യാണ്‍, വീഡിയോ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി താര കല്യാണ്‍. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേയാണ് താര രംഗത്ത് വന്നിരിക്കുന്നത്.

താര കല്യാണിന്റെ വാക്കുകള്‍

ഞാന്‍ ആരാണെന്ന് മനസ്സിലായി കാണുമല്ലോ. ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയാകും ഇങ്ങനെ ചെയ്യുന്നത്. ഭഗവാന്‍ മാത്രമേ എനിക്ക് വേണ്ടി ചോദിക്കാനുള്ളൂ.

പറയാനുള്ളത് മറ്റൊന്നുമല്ല. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എന്റെ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. അതിന്റെ താഴെ കമന്റിട്ട് ആസ്വദിക്കുന്നവരുമുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമോ , എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ കല്യാണത്തിന്റെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു.

അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ. നിന്നെയൊക്കെ ഇങ്ങനെയാണോ വളര്‍ത്തിയിരിക്കുന്നത്. ഞാനെന്ന വ്യക്തി ഈ ജന്മം നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ.

സമൂഹ മാധ്യമങ്ങള്‍ നല്ലതാണ്. ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷേ, ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്. അത് പലരുടെയും ഹൃദയം തകര്‍ക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. എനിക്ക് നിങ്ങളെ ആരെയും ഇഷ്ടമല്ല. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ ചിന്തിക്കണം. ഒരമ്മയാണ് ഞാന്‍. സ്വന്തമായി നിങ്ങള്‍ക്ക് അറപ്പു തോന്നുന്നില്ലേ. ഞാന്‍ ഒരിക്കലും നിന്നോടൊന്നും പൊറുക്കില്ല- താര കല്യാണ്‍ പറഞ്ഞു.

ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാണ്‍. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.

https://www.facebook.com/thakkuyi/posts/2843010189125528

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം