ഖാന്‍മാരുടെ ഫ്‌ളോപ്പുകളെ വാഴ്ത്തിയ തരണ്‍ ആദര്‍ശിന് സാഹോ 'അസഹനീയം'; റിവ്യുവിന് പ്രഭാസ് ആരാധകരുടെ തക്ക മറുപടി

പ്രഭാസ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം സാഹോ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് മൂന്നൂറ് കോടിയിലേക്ക് അടുക്കുമ്പോള്‍

ബോളിവുഡ് ട്രേഡ് അനലിസ്റ്റും റിവ്യൂവറുമായ തരണ്‍ ആദര്‍ശ് ചിത്രത്തിന് നല്‍കിയ വണ്‍ വേര്‍ഡ് റിവ്യുവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. റേറ്റിംഗ് ഒന്നര സ്റ്റാര്‍ നല്‍കി സാഹോ അസഹനീയമെന്നും വണ്‍ വേര്‍ഡ് റിവ്യൂ എന്ന കാപ്ഷനില്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. മുടക്കുമുതലും പ്രതിഭയും വേസ്റ്റ് ആക്കിയെന്ന് കൂടി റേറ്റിംഗിനൊപ്പം തരണ്‍ ആദര്‍ശ് ട്വീറ്റില്‍ കുറിച്ചു.

saaho

അതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു യുദ്ധം തന്നെയാണ് അരങ്ങേറിയത്. സല്‍മാന്‍ ഖാന്റെയും ഷാരൂഖ് ഖാന്റെയും ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഏറ്റവും ഫ്‌ളോപ്പ് സിനിമകള്‍ക്ക് പോലും തരണ്‍ ആദര്‍ശ് നല്‍കിയ മികച്ച റേറ്റിംഗും റിവ്യൂവും സ്‌ക്രീന്‍ ഷോട്ടാക്കി പ്രഭാസ് ആരാധകര്‍ രംഗത്തെത്തി.

പണം കിട്ടിയില്‍ ഫ്ളോപ്പ് സിനിമകള്‍ പോലും തരണ്‍ ആദര്‍ശ് മികച്ചതെന്ന് പറയുമെന്ന കാപ്ഷനിലാണ് റിവ്യൂ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തത്. നെഗറ്റീവ് റിപ്പോര്‍ട്ടുകളുണ്ടായ സല്‍മാന്‍ ചിത്രം ഭരതിന് നാല് സ്റ്റാര്‍ ആണ് തരണ്‍ ആദര്‍ശ് നല്‍കിയത്. സ്മാഷ് ഹിറ്റ് എന്നും ട്വീറ്റ് ചെയ്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ