മലയാളത്തിലേക്ക് മറ്റൊരു ചരിത്രസിനിമ കൂടി; മലബാറിലെ സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം പറയുന്ന തരിയോടില്‍ ഹോളിവുഡ് താരങ്ങളും

മമ്മൂട്ടിയുടെ മാമാങ്കത്തിനും മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹത്തിനും പിന്നാലെ മറ്റൊരു ചരിത്ര സിനിമ കൂടി അണിയറയിലൊരുങ്ങുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ മലബാറിലെ വയനാട് തരിയോടില്‍ നടന്ന സ്വര്‍ണഖനനത്തിന്റെ ചരിത്രം പറയുന്നചിത്രമാണിത്.

തരിയോട് എന്ന ഡോക്യുമെന്ററിക്ക് പിന്നണിയിലുള്ള നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രമുഖര്‍ ഭാഗമാകുന്നുണ്ട്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ടെന്നാണ് സൂചന.

ആസ്‌ട്രേലിയന്‍-ബ്രിട്ടീഷ് നടനായ ബില്‍ ഹച്ചന്‍സാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുക എന്നാണ് സൂചന. ഡോക്യുമെന്ററിക്ക് സംഗീത സംവിധാനമൊരുക്കിയ ബ്രിട്ടീഷ് സംഗീത സംവിധായകന്‍ ഒവൈന്‍ ഹോസ്‌കിന്‍സ് തന്നെയായിരിക്കും സിനിമയുടെയും സംഗീത സംവിധായകന്‍.

ആസ്‌ട്രേലിയന്‍ പ്രൊഡക്ഷന്‍ കമ്പനി ഈ ചിത്രത്തിന്റെ നിര്‍മാണവുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം