'പിരിഞ്ഞില്ലെങ്കില്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളാകും'; വിട പറഞ്ഞ് തര്‍ഷന്‍

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെ ശ്രദ്ധേയനായ നടന്‍ തര്‍ഷനും നടി സനം ഷെട്ടിയുമായുള്ള പ്രണയബന്ധവും തുടര്‍ന്നുണ്ടായ വിവാദങ്ങളും അടുത്തിടെ വലിയ വാര്‍ത്തകളായിരുന്നു. വിവാഹം ചെയ്യുന്നില്ലെന്ന പേരില്‍ സനം ഷെട്ടി തര്‍ഷനെതിരെ പോലീസില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തനിക്കു സ്വാതന്ത്ര്യം നല്‍കാത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും തര്‍ഷന്‍ അറിയിച്ചിരുന്നു. സനവുമായുള്ള ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് തര്‍ഷന്‍.

“”ബന്ധങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും ശിഥിലമാകും. രണ്ടിലൊരാളോ രണ്ടാളുമോ സന്തോഷമായിരിക്കുന്നില്ലെങ്കില്‍ ഏറ്റവും നല്ല തീരുമാനം പിരിയുക എന്നതു തന്നെയാണ്. അതല്ലെങ്കില്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളാകും. പരിപൂര്‍ണസംതൃപ്തിയില്ലെങ്കില്‍ ആ ബന്ധം മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ ഒരു അര്‍ഥമില്ല. അതാരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ലതാനും. ഈ വ്യക്തിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. സാഹചര്യങ്ങള്‍ സുഖകരമല്ലാതെ വന്നു. യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ അവരും തയ്യാറായില്ല. എന്നിട്ട് മന:പൂര്‍വം എന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആരോപണങ്ങളൊന്നും തന്നെ ശരിയല്ല. എന്റെ വ്യക്തിത്വത്തെ പരീക്ഷിക്കുകയാണ് മീഡിയയും സത്യമറിയാത്ത മറ്റു പലരും ഇപ്പോള്‍ ചെയ്യുന്നത്.””

“”ഇതില്‍ ഞാനേറെ വേദനിക്കുന്നു. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നറിയാം. ഞാനിതില്‍ നിന്നും ഒരുപാടു പഠിച്ചു. ഇപ്പോള്‍ എന്റെ ഭാവിയിലും കരിയറിലുമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എനിക്കൊപ്പം നിന്ന ഏവരോടും നന്ദിയറിയിക്കുന്നു”” എന്ന് തര്‍ഷന്‍ കുറിപ്പില്‍ പറയുന്നു.

https://www.instagram.com/p/B8s9RbOhVDm/?utm_source=ig_embed

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു