ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി വീണ്ടും; സൗദി വെള്ളക്ക വരുന്നു

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘സൗദി വെള്ളക്ക’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും തരുണ്‍ മൂര്‍ത്തിയാണ്. ഏറെ വിജയം നേടിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കു വോ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

‘രണ്ടാം സിനിമയെന്ന ആദ്യ സിനിമ സൗദി വെള്ളക്ക’ എന്ന വാക്കുകളോടെ തരുണ്‍ മൂര്‍ത്തി ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചു. പൃഥ്വിരാജും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

അന്‍വര്‍ അലിയാണ് ചിത്രത്തിന്റെ ഗാനരചയ്താവ്. റക്സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാന്‍സിസാണ് സംഗീത സംവിധായകന്‍. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നിഷാദ് യുസഫ് ,കലാസംവിധാനം. സാബു വിതര’ കോസ്റ്റ്യം ഡിസൈന്‍ മഞ്ജുഷാ രാധാകൃഷ്ണന്‍, ചമയം മനു നിര്‍മ്മാണ നിര്‍വ്വഹണം ജിനു. പി.കെ. വാഴൂര്‍ ജോസ്

Read more

അതേസമയം, സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 16ന് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക എന്നും സൂചനയുണ്ട്.