തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക തീയേറ്ററുകളില്‍ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രേക്ഷകര്‍ സ്വീകരിച്ച കഥപാത്രമാണ് ബ്രിട്ടോ. ബിനു പപ്പു അവതരിപ്പിച്ച കഥാപാത്രം കഥയിലെ ഉമ്മക്കൊപ്പം പ്രേക്ഷരില്‍ കണക്ട് ആയിരുന്നു.
തരുണിന്റെ ആദ്യ ചിത്രം ‘ഓപ്പറേഷന്‍ ജാവ’യുടെ ഭാഗമായിരുന്ന നടന്‍ സൗദിയുടെ കഥ അന്നേ കേട്ടിരുന്നു എന്നും എന്നാല്‍ ബ്രിട്ടോ ആകാന്‍ നിശ്ചയിച്ചിരുന്നത് തന്നെയല്ലെന്നും പറയുന്നു. ‘ഓപ്പറേഷന്‍ ജാവ’ സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ‘സൗദി വെള്ളക്ക’യുടെ കഥ പറഞ്ഞിരുന്നു
. പക്ഷെ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ഞാന്‍ ചെയ്ത ബ്രിട്ടോ എന്ന കഥാപാത്രത്തിനായി കരുതിയിരുന്നത് റോഷന്‍ ആന്‍ഡ്രൂസിനെയായിരുന്നു. പക്ഷെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം റോഷന് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ എന്നെ പരിഗണിച്ചു,’ ബിനു പപ്പു മലയാള മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഡിസംബര്‍ 2നാണ് സൗദി വെള്ളക്ക തിയേറ്ററുകളില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ബാധിക്കുന്നതിന്റെ റിയലിസ്റ്റിക്ക് ആയ ഡോക്യൂമെന്റേഷന്‍ ആണ് ചിത്രം.