'റെഡിമെയ്ഡ് കുഞ്ഞിനോട് അവര്‍ക്ക് എന്തെങ്കിലും വികാരമുണ്ടാവുമോ? : പ്രിയങ്കയ്ക്കും നിക്കിനും എതിരെ തസ്ലീമ നസ്രീന്‍

നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകരെ അറിയിച്ചിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്റിന്‍ രംഗത്ത്. വാടക ഗര്‍ഭധാരണത്തെ വിമര്‍ശിച്ച ഇവര്‍ ഇതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ‘റെഡിമെയ്ഡ് കുഞ്ഞ്’ എന്നാണ് വിശേഷിപ്പിച്ചത്.

വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തതെന്നും തസ്ലീമ നസ്റിന്‍ ചോദിച്ചു. ‘പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. ഇത്തരം സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം നടക്കുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥ ഈഗോയാണ്,’ തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ,’ തസ്ലീമ നസ്രിന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു. ഇവരുടെ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നു.

കഴിഞ്ഞ ദിവസമാണ് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിച്ചതായി പ്രിയങ്ക ചോപ്രയും നിക് ജോനാസും അറിയിച്ചത്.’വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ