നടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ജനപ്രിയ കന്നഡ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ . ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയായിരുന്നു ഈ സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം.

സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തില്‍ സമ്പത്ത് വേഷമിട്ടിരുന്നു.

ശ്രീ ബാലാജി, ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

അഗ്‌നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പര. കഴിഞ്ഞവര്‍ഷമായിരുന്നു സമ്പത്തിന്റെ വിവാഹം. താരത്തിന്റെ സ്വദേശമായ എന്‍.ആര്‍ പുരയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, നിരവധി കന്നഡ താരങ്ങള്‍ നടന് അനുശോചനം രേഖപ്പെടുത്തി.

Latest Stories

CSK UPDATES: ടൈമർ അവസാനിച്ചു കഴിഞ്ഞാലും റിവ്യൂ തരാൻ നിന്റെ ടീമിന്റെ പേര് മുംബൈ എന്ന് അല്ലല്ലോ, ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനം ചെന്നൈക്ക് പണിയായപ്പോൾ; വിവാദം കത്തുന്നു

'കോണ്‍ഗ്രസ് രാജവംശത്തിന്റെ മകനും കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും അഴിമതിയില്‍ അന്വേഷണം നേരിടുന്നു'; രാഹുല്‍ ഗാന്ധിയെയും വീണ വിജയനെയും ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖര്‍

കന്നഡയെ തൊട്ടാല്‍ പൊള്ളും, 'പഹല്‍ഗാം' പരാമര്‍ശം വിനയായി..; സോനു നിമിനെതിരെ കേസ്

IPL 2025: അവൻ വിരാട് കോഹ്‌ലിയെ പോലെ തന്നെ, റിസ്‌ക്കുകൾ എടുക്കാതെ ഏറ്റവും മികച്ചത് ആ താരം നൽകുന്നു; താരതമ്യവുമായി ജഡേജ

കലഹങ്ങളൊന്നുമില്ല രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്..; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

കൽപറ്റയിലേക്കുള്ള യാത്രാമധ്യേ അപകടം കണ്ടു, വഴിയിറങ്ങി പ്രിയങ്കാ ഗാന്ധി; വാഹനവ്യൂഹത്തിലെ ഡോക്ട്ടറെയും ആംബുലൻസും വിട്ടുനൽകി, ചികിത്സ ഉറപ്പാക്കി മടക്കം

തിരുവനന്തപുരത്ത് അമിത വേ​ഗത്തിലെത്തിയ കാർ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ചു; ഗുരുതരാവസ്ഥയിൽ

CSK VS RCB: ചെന്നൈയെ തോല്പിച്ചത് ഞാനാണ്, ആ ഒരു കാര്യത്തിൽ എനിക്ക് പറ്റിയ തെറ്റ് കൊണ്ടാണ് ടീം തോറ്റത്: എം എസ് ധോണി

'തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിക്ക് വീഴ്ച സംഭവിച്ചു'; എംആർ അജിത് കുമാറിനെതിരെ മൊഴി നൽകി കെ രാജൻ

RCB VS CSK: ജയിച്ചു, പക്ഷെ നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ഇന്നലെ നിന്റെയൊക്കെ കൈയ്യിൽ ഓട്ടയായിരുന്നോ; ഫീൽഡിങ്ങിൽ ഫ്ലോപ്പായ താരങ്ങൾ നേരെ വൻ ആരാധകരോഷം