ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലനായി അഭിനയിച്ച നടന്‍ മരിച്ച നിലയില്‍

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ് (43) മരിച്ച നിലയില്‍. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദ്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

മലയാളത്തിലെ പൊലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി