നടിയേയും ക്യാമറാമാനേയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; വെളിപ്പെടുത്തലുമായി സംവിധായകൻ

നിരവധി വിവാദങ്ങളിൽപ്പെട്ട സംവിധായകനാണ് ശാന്തിവിള ദേനേശ്. ഒരുപാട് തവണ നിയമനടപടികൾക്കും ഇയാൾ വിധേയനാകുകയും ചെയ്യപ്പെട്ടിട്ടുണ്ട്. താൻ നടത്തുന്ന വെളിപ്പെടുത്തലുകളുടെ പേരിലാണ് മിക്കതും. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് മിക്കവാറും വെളിപ്പെടുത്തലുകൾ നടത്താറുള്ളത്. ഇപ്പോളിതാ മറ്റൊരു വെളിപ്പെടുത്തലുമായാണ് സംവിധായകൻ ശാന്തിവിള ദേനേശ് രംഗത്തെത്തിയിട്ടുള്ളത്.

ഒരു സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സംവിധായകൻ തുറന്ന് പറയുന്നത്. സംഭവം നടക്കുന്നത് കൊച്ചിയിൽ ആണ്. അവിടെ ഒരു വിവാദത്തിന്റെ പേരിൽ പ്രശസ്തമായ ഹോട്ടലിലായിരുന്നു താമസം. ഒരു നവാഗത സംവിധായകൻ്റെ ചിത്രമായിരുന്നു അതെന്നും അദ്ദേഹം പറയുന്നുണ്ട്.

കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ ഒരു നടി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു. തെറ്റില്ലാത്ത ഒരു കഥാപാത്രത്തെയാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. രാവിലെ ഭർത്താവ് സെറ്റിൽ കൊണ്ടുവന്ന് ആക്കുകയും പിന്നീട് വിളിച്ചുകൊണ്ട് പോകുകയും ചെയ്യുന്നതായിരുന്നു പതിവ്. രണ്ട് ദിവസം അടുപ്പിച്ച് ഷൂട്ട് ഉള്ള ഒരു ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. കാര്യങ്ങൾ നോട്ട് ചെയ്ത ശേഷം അടുത്ത ദിവസത്തെ വർക്കിൻ്റെ കാര്യങ്ങൾ ഓരോ മുറിയിലും ചെന്ന് ആർട്ടിസ്റ്റുകളോട് പറയുന്നതിനിടെയാണ് സംഭവമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

നടിയുടെ മൂറിയിലേക്ക് കയറിച്ചെല്ലുമ്പോൾ ഞെട്ടിപ്പോയി. കതക് ലോക്ക് ചെയ്തിരുന്നില്ല. കതകിൽ തട്ടിയിട്ട് ഞാൻ കയറി ചെല്ലുകയായിരുന്നു. നടിയേയും ചിത്രത്തിലെ ക്യാമറമാനേയും കാണാൻ പാടില്ലാത്ത നിലയിൽ ഞാൻ കണ്ടു. എന്നെ കണ്ടതും ക്യാമറമാൻ ചാടി എഴുന്നേറ്റിട്ട് കമ്പിളി എടുത്ത് ഉടുത്തു. ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും. മറ്റവർക്ക് യാതൊരു കൂസലും ഇല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഇതേനടിയെ മറ്റൊരു ഹോട്ടലിൽ വേറൊരു നടന് ഒപ്പവും കണ്ടിട്ടുണ്ടെന്നും എന്നാൽ അവർ ഒരിക്കലും ആർക്കെതിരേയും പരാതിയുമായി വരില്ലെന്നും സംവിധായകൻ പറയുന്നു.

Read more