തനിക്കെതിരായി ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ട നടന്‍ ജയസൂര്യയ്‌ക്കെതിരേ പരാതിക്കാരി. തൻ്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഞാൻ കേസ് അവസാനിപ്പിച്ചാൽ അത് തനിക്ക് നല്ലതല്ലെന്നും തൻ്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്ഐആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എൻഡിടിവിയോടായിരുന്നു നടിയുടെ പ്രതികരണം.
മറ്റൊരു ലൈംഗിക ആരോപണ കേസ് നേരിടുന്ന ജയസൂര്യ ഇന്ന് തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും തൻ്റെ പേര് പറയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു നുണ എപ്പോഴും സത്യത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കും, പക്ഷേ സത്യം ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും തുടരുമെന്നും പരാതിക്കാരി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ താൻ നേരിട്ട ദുരനുഭവം ഒരു വാർത്താ ചാനലിൽ വിവരിച്ചെങ്കിലും ഉപദ്രവിച്ചയാളുടെ പേര് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പേര് വെളിപ്പെടുത്തിയത്. ഞാൻ പ്രതിഫലം വാങ്ങിയെന്നൊക്കെ ചിലർ പറഞ്ഞു. അതിനാൽ എൻ്റെ മാനം രക്ഷിക്കാൻ എനിക്ക് ജയസൂര്യയുടെ പേര് എടുക്കേണ്ടി വന്നുവെന്നും പരാതിക്കാരി പറഞ്ഞു.
തനിക്കെതിരായി ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്ക് വച്ചത്. തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും തകര്‍ത്തു. ഇനിയുള്ള കാര്യങ്ങള്‍ നിയമ വിദഗ്ധര്‍ തീരുമാനിക്കും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ജയസൂര്യ പറയുന്നത്.
2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍ വച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്ക് എതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാവുന്നതെന്നുമാണ് നടന്‍ പറയുന്നത്.