ജൂറിയുടെ തീരുമാനമാണ് അന്തിമം, അതറിഞ്ഞാണല്ലോ അവാർഡിന് അയക്കുന്നത്; ജോയ് മാത്യു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ‘ഹോം’ സിനിമ പരിഗണിക്കപ്പെടാതെ പോയ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു. ഇന്ദ്രൻസ് നല്ല നടനാണ്, ഹോം നല്ല സിനിമയുമാണ്. പക്ഷേ ജൂറി തിരഞ്ഞെടുത്തവരും മോശക്കാരല്ലന്നാണ് ജോയ്‌ മാത്യു പറഞ്ഞത്.

റോജിൻ തോമസ് സംവിധാനം ചെയ്യ്ത ചിത്രം ‘ഹോം’ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ഒരുവിഭാഗത്തിൽ പോലും ചിത്രത്തിന് അവാർഡ് ലഭിച്ചില്ല. നിർമ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതിയെത്തുടർന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജോയ്‌ മാത്യുവിന്റെ പ്രതികരണം

ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ഹോം നല്ല സിനിമയാണെന്നും നമുക്കറിയാം. ജൂറിയുടെ തീരുമാനമാണ് അന്തിമം അതറിഞ്ഞാണല്ലോ അവാർഡിന് അയക്കുന്നത്. ജൂറി തിരഞ്ഞെടുത്തവരാരും മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു ‘ആർക്കറിയാം’ എന്ന സിനിമയിൽ ബിജു മേനോന്റെ മികച്ച പ്രകടനമാണ് കണ്ടതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

ഹോം സിനിമയ്‌ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് നൽകാതിരിക്കാനുള‌ള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു.

വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും നടി രമ്യാ നമ്പീശനും ഇന്ദ്രൻസിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം