ഓസ്കർ യോഗ്യത നേടി ഷെയ്സൺ പി ഔസേഫ് ചിത്രം 'ദി ഫെയ്സ് ഓഫ് ദി ഫെയ്‌സ്‌ലെസ്'

1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ‘ദി ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ്. ഇപ്പോഴിതാ ചിത്രം ഓസ്കർ പുരസ്കാരത്തിനുള്ള യോഗ്യത പട്ടികയിൽ ഇടം പിടിച്ചിരിയിക്കുകയാണ്. പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.

ചിത്രത്തിനായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒർജിനൽ സോങ് എന്ന വിഭാഗത്തിൽ ഓസ്കർ യോഗ്യത നേടിയിരിക്കുന്നത്. ആകെ വിവിധ ഭാഷകളിൽ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്.

തന്റെ മതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ഉയർന്ന്, സാർവത്രികമായ ഏകത്വം തിരിച്ചറിഞ്ഞ്, സ്ത്രീശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച ഒരു സ്ത്രീയുടെ പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് ചിത്രീകരിക്കുന്നു . അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ അവാർഡ് ജേതാവും സംവിധായകനുമായ മുംബൈയിലെ ഡോ. ഷൈസൺ ഔസേഫിന്റെ സ്വപ്ന സിനിമ കൂടിയാണ്   ‘ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്.

പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം’ പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ഫിലിം’ പുരസ്‌കാരവും ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

May be an image of 7 people and text

ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് സിനിമയിലൂടെ ഷെയ്സൺ പി ഔസേഫ് പറയുന്നത്. മലയാളം, ഹിന്ദി, സ്‌പാനിഷ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ ആണ് ചിത്രം നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. പ്രശസ്ത ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

സിസ്റ്റർ റാണി മരിയയായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് ആണ് വേഷമിടുന്നത്. ജീത്ത് മത്താറു, സോനലി മൊഹന്തി, പൂനം, സ്നേഹലത, പ്രേംനാഥ് തുടങ്ങീ അന്യഭാഷാ താരങ്ങളും അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്‌ന, ദിവ്യ, മനോഹരിയമ്മ തുടങ്ങീ താരങ്ങളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം