വത്തിക്കാനിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം; ചരിത്രം കുറിച്ച് വിൻസി അലോഷ്യസിന്റെ 'ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്'

ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത് വിൻസി അലോഷ്യസ് പ്രധാന കഥാപാത്രമായ ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’ എന്ന ചിത്രം വത്തിക്കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഇതോടുകൂടി വത്തിക്കാനിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’ സ്വന്തമാക്കി.

1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. റാണി മരിയയായി വിൻസി അലോഷ്യസ് ആണ് ചിത്രത്തിലെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 150 ഓളം അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വത്തിക്കാനിലെ പലാസോ സാൻ കാർലോയിലെ സല ഫിൽമോറ്റെക്കയിൽ നടത്തിയ പ്രദർശത്തിന് മികച്ച പ്രതികരണമാണ്. മാർപാപ്പയ്ക്ക് വേണ്ടിയും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.

May be an image of 3 people, crowd and text

ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ സിനിമയാണ് ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’. വിവിധ രാജ്യങ്ങളിൽ നടന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ചിത്രം വീണ്ടും വാർത്തയാവുകയാണ്. വത്തിക്കാനിൽ പ്രദർശിപ്പിച്ച ആദ്യ മലയാളചിത്രം എന്ന ഖ്യാതി ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്’നെ തേടിയെത്തിയിരിക്കുകയാണ്.

May be an image of 2 people and text

“വത്തിക്കാനിലെ പലാസോ സാൻ കാർലോയിലെ സല ഫിൽമോറ്റെക്കയിൽ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ‘ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസി’ന്റെ പ്രദർശനം നടത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകനുൾപ്പെടെയുള്ളവർ മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടിയും പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. അനു​ഗ്രഹിക്കപ്പെട്ട മുഹൂർത്തം” എന്നാണ് സംവിധായകൻ വിവരും പങ്കുവെച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചത്.

 

Read more

പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം’ പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ഫിലിം’ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.കൂടാതെ ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു.