സണ്ണി വെയ്നും ലുക്മാനും തമ്മിൽ നടന്ന ‘തല്ല്’ വെറുതെയല്ല; ‘ടർക്കിഷ് തർക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് !

സണ്ണി വെയ്നെയും ലുക്മാനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ടർക്കിഷ് തർക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ.

കഴിഞ്ഞ ദിവസങ്ങളിൽ ലുക്മാനും സണ്ണി വെയ്നും തമ്മിൽ അടിയുണ്ടാക്കുന്ന 36 സെക്കന്റുള്ള ഒരു  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടെയുള്ളവർ പിടിച്ചു വെച്ചിട്ടും അടിയുണ്ടാക്കാൻ നിൽക്കുന്ന താരങ്ങളാണ് വീഡിയോയിലുള്ളത്.

താരങ്ങൾ തമ്മിൽ ഈഗോ പ്രശ്നങ്ങളാണ് അടിക്ക് കാരണമെന്നും, എന്നാൽ അതൊന്നുമല്ല പുതിയ സിനിമയുടെ പ്രൊമോഷൻ  ആണിതെന്നുമുള്ള ഒരുപാട് ചർച്ചകൾ അതിനെത്തുടർന്ന് ഉണ്ടായിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനം വന്നതോട് കൂടി അത്തരം ചർച്ചകളെല്ലാം അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ.

നാദിർ ഖാലിദും, അഡ്വ. പ്രദീപ് കുമാറും ചേർന്ന് ബിഗ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ബി. കെ ഹരിനാരായണനാണ് ചിത്രത്തിന്  സംഗീതം നിർവഹിക്കുന്നത്. ചിത്രം ഈ വർഷം നവംബറിൽ  റിലീസ് ചെയ്യും.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി