'മോഹൻലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തതിൽ നിന്നാണ് ആ ചിത്രം ഉണ്ടായത്'; വെളിപ്പെടുത്തി സജിൻ ചെറുകയിൽ

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ മൂന്ന് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് ഗിരീഷ് എ ഡി – നസ്‌ലെന്‍ കോംബോ. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിച്ച ഒരു ടെക്നോ ക്രൈം ത്രില്ലർ ചിത്രമാണ് ‘ഐ ആം കാതലൻ’. ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

നസ്ലെൻ നായകനായെത്തിയ ചിത്രത്തിൽ അനിഷ്‌മയാണ് നായിക. സജിൻ ചെറുകയിൽ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവ് സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം തുടങ്ങിയവരും മറ്റ് പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ രചയിതാവും അഭിനേതാവുമായ സജിന്‍ ചെറുകയില്‍.

Sajin Cherukayil - IMDb

ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാരുന്നു താരത്തിന്റെ പ്രതികരണം. ‘നമ്മുടെ നാട്ടില്‍ സംഭവിച്ച ഒരു സംഭവമായിരുന്നു മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു അത് ഹാക്ക് ചെയ്തത്. അപ്പോള്‍ ഇവിടെയുള്ള ഹാക്കര്‍ കമ്മ്യൂണിറ്റിയിലെ കുറേ മോഹന്‍ലാല്‍ ഫാന്‍സ് ചേര്‍ന്ന് പാകിസ്താനിലെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് അതിലെല്ലാം ‘പോ മോനെ ദിനേശാ’ എന്നിട്ടിരുന്നു എന്ന് പറഞ്ഞാണ് സജിന്‍ ചെറുകയില്‍ തുടങ്ങുന്നത്.

ആ സംഭവം ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ടുള്ള സംഭവമായിട്ട് തനിക്ക് തോന്നിയെന്ന് സജിൻ പറയുന്നു. ഇത് കൊള്ളാം, ഇതിനുള്ളില്‍ ഒരാളുടെ കഥ പറയാന്‍ പറ്റും. മോഹന്‍ലാല്‍ ഫാനായിട്ടുള്ള ഒരു ഹാക്കര്‍ എങ്ങനെ ഉണ്ടാകും. ശരിക്കും അങ്ങനെയാണിത് സ്റ്റാര്‍ട്ട് ചെയ്യുന്നത്. സിനിമയിലെ ഫിഷിങ് സീനിന് പകരം ഇതായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. വിഷ്ണുവിന്റെ (നസ്‌ലെന്‍) ഫ്രണ്ട് ഒരു മോഹന്‍ലാല്‍ ഫാനാണ്. അപ്പോള്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നു. ഇവര്‍ തിരിച്ച് ഹാക്ക് ചെയ്യുന്നു, ഇതെല്ലാമായിരുന്നു ആദ്യം ആലോചിച്ചിരുന്നതെന്നാണ് സജിന്‍ ചെറുകയില്‍ പറഞ്ഞുവക്കുന്നു.