നായകനായി എത്തിയ സിനിമ പൊട്ടി, നിര്‍മ്മാതാവിന് വന്‍ ബാദ്ധ്യത; അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് നടന്‍ രവി തേജ

സിനിമകള്‍ സാമ്പത്തിക പരാജയം നേരിടുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി മാതൃകയായിരിക്കുകയാണ്് തെന്നിന്ത്യന്‍ നടന്‍ രവി തേജ. തന്റെ അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍.

തുടര്‍ച്ചയായ സിനിമകളുടെ പരാജയം മൂലം നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ച സാഹചര്യത്തിലാണ് രവി തേജയുടെ തീരുമാനം.നടന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിന് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. താന്‍ നായകനായെത്തിയ ചിത്രം വന്‍ ബാദ്ധ്യത വരുത്തിവെച്ചത് മൂലം സുധാകര്‍ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് താരം വാഗ്ദാനം ചെയ്യുകയായിരുന്നു. ശരത് മാണ്ഡവയാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ സംവിധാനം ചെയ്തത്.

‘ടൈഗര്‍ നാഗേശ്വര റാവു’ ആണ് രവി തേജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൈഗര്‍ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്