'വണ്‍ സൈഡ് ലവേഴ്‌സിന്' വേണ്ടി അനുരാഗം സിനിമയിലെ ആദ്യ ഗാനം എത്തി

പ്രകാശന്‍പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂര്‍ ഒരുക്കുന്ന ചിത്രമാണ് ‘അനുരാഗം’. ചിത്രത്തിലെ ”ചില്ലാണെ” എന്ന ഗാനം പുറത്തിറങ്ങി. ശ്രദ്ധേയമായ വരികള്‍ കൊണ്ടും ആഖ്യാനം കൊണ്ടും തീയേറ്ററുകളില്‍ ആഘോഷിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന സൂചനയാണ് ചിത്രത്തിലെ ആദ്യഗാനം കാണുമ്പോള്‍ ലഭിക്കുന്ന ഫീഡ്ബാക്ക്.

ക്വീന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിന്‍ ജോസ്, പ്രണയ സിനിമകളുടെ തമ്പുരാനായ ഗൗതം വാസുദേവമേനോന്‍, ജോണിആന്റണി, ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷന്‍ കൂടാതെ മൂസി , ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

അശ്വിന്‍ ജോസാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍ സംഗീതം ജോയല്‍ ജോണ്‍സ്.നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോള്‍ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ കുമാര്‍ ,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്.

കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി.എസ്., മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡി.ഐ ലിജു പ്രഭാകര്‍, സ്റ്റില്‍സ് ഡോണി സിറില്‍, ഡിജിറ്റല്‍ പി ആര്‍ ഒ : വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.