വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. സയൻസ് ഫിക്ഷൻ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു. ഡി ഏയ്ജിങുമായി ബന്ധപ്പെട്ട വിഎഫ്എക്സ് വർക്കുകൾ പൂർത്തിയായി എന്നാണ് വെങ്കട് പ്രഭു ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, ക്യാപ്റ്റൻ മാർവൽ എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ ഡി ഏയ്ജിങുമായി വിഎഫ്എക്സ് ചെയ്ത ലോല വിഎഫ്എക്സ് ആണ് ഗോട്ടിന് വേണ്ടിയും ഡി ഏയ്ജിങ്ങ് ചെയ്യുന്നതെന്ന് പ്രതീക്ഷയേകുന്ന കാര്യമാണ്.
ഇതിനായി വിജയ്യും സംഘവും കുറച്ച് ദിവസങ്ങൾക്ക് മുന്നെ അമേരിക്കയിലേക്ക് തിരിച്ചത് വാർത്തയായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയിൽ അവതരിപ്പിക്കുന്നതാണ് ഡീ ഏയ്ജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.
View this post on Instagram
സെപ്റ്റംബർ 5-നാണ് ഗോട്ടിന്റെ വേൾഡ് വൈഡ് റിലീസ്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വൽ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.