വീണ്ടും പുരസ്‌കാര നേട്ടം; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ഇരട്ടത്തിളക്കം

പ്രമേയ സാധ്യതകൊണ്ടും അവതരണരീതികൊണ്ടും അഭിനയമികവുകൊണ്ടും ലോകപ്രശംസയേറ്റുവാങ്ങിയ സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വീണ്ടും പുരസ്‌കാര നിറവില്‍ . ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് പിന്നാലെ അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമയ്ക്കും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. ജിയോ ബേബിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡാണ് ഈ സിനിമ സമ്മാനിച്ചത്.

സംവിധായകന്‍ ജിയോ ബേബിയുടെ ‘ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍’. മഹത്തായ ഇന്ത്യന്‍ അടുക്കളയിലും വിവാഹം കഴിച്ചെത്തുന്ന കുടുംബങ്ങളിലും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും അസമത്വവും എത്രത്തോളം നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നു എന്നത് സസൂക്ഷ്മം വരച്ചുകാട്ടുന്നുണ്ട്.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ് ചിത്രത്തിന് ഒരു മണിക്കൂര്‍ നാല്പത് മിനിറ്റ് ആണ് ദൈര്‍ഖ്യം. ചിത്രത്തിലെ നായിക നിമിഷ സജ്ജയന്റെ പ്രകടനത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു .
ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സിനിമയില്‍ ഉള്‍പ്പെടുത്തിയതില്‍ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിംഗിനിടെ നിമിഷ കഴുകിയിട്ടുണ്ട് എന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?