സൂചനകള്‍ സത്യമാകുന്നു; മലയാളത്തിലെ യുവതാരങ്ങളെ കൂട്ടുപിടിച്ച് പ്രിയദര്‍ശന്‍, വരുന്നത് സൂപ്പര്‍ തില്ലര്‍

മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി ഒരു ത്രില്ലര്‍ ചിത്രം സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടര്ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതെന്നായിരുന്നു വിവരം.

ഇപ്പോഴിത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ പുറത്തു വിട്ട ഒരു ചിത്രം ഈ സൂചനകള്‍ക്ക് വീണ്ടും ചിറകു നല്‍കിയിരിക്കുകയാണ്. പ്രിയദര്‍ശനും ഷൈന്‍ ടോം ചാക്കോക്കും ഷെയിന്‍ നിഗമിനുമൊപ്പമുള്ള ഒരു ചിത്രമാണ് അദ്ദേഹം പുറത്തു വിട്ടത്. അതേ ചിത്രം തന്നെ പോസ്റ്റ് ചെയ്തു കൊണ്ട് ഷൈന്‍ ടോം ചാക്കോ കുറിച്ചിരിക്കുന്നത് റോളിംഗ് സൂണ്‍ എന്നാണ്.

പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് വിവരം. എറണാകുളവും തൊടുപുഴയുമാണ് ലൊക്കേഷനുകള്‍. നിര്‍മ്മാണത്തില്‍ ബാദുഷയ്‌ക്കൊപ്പം പ്രിയദര്‍ശന്‍ പങ്കാളിയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും എന്ന ചിത്രവും പ്രിയദര്‍ശന്‍ ഈ വര്‍ഷം സംവിധാനം ചെയ്യുന്നുണ്ട്.

1957 ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. 1970 ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്.

Latest Stories

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം