പതിനഞ്ച് വര്‍ഷം മുമ്പ് കേരളത്തെ ഞെട്ടിച്ച ബാങ്ക് കവര്‍ച്ച വെള്ളിത്തിരയിലേക്ക്. പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണമാണ് സിനിമയുടെ കഥാതന്തു.
2007ലെ പുതുവത്സര തലേന്ന് മലപ്പുറം ചേലേമ്പ്ര ബാങ്കില്‍ കവര്‍ച്ച നടത്തി 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ ചരിത്രമാണ് സിനിമയാവുന്നത്. അന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കയത്.ഐ.പി.എസ്. ഓഫീസറായ പി.വിജയന്‍. വെള്ളിത്തിരയില്‍ വിജയനായി എത്തുന്നത് മോഹന്‍ലാലാണ്.
കവര്‍ച്ചാത്തലവന്‍ ബാബുവായി ഫഹദ് ഫാസിലും എത്തും. മലയാളത്തില്‍ മാത്രമല്ല, തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സിനിമ ഒരുക്കാനുള്ള ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണിപ്പോള്‍.
അനിര്‍ബന്‍ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് – ദി ചെലേമ്പ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മോഹന്‍ലാലും പി.വിജയനും പങ്കെടുത്തിരുന്നു. സൈബര്‍ അന്വേഷണം പുരോഗമിച്ചിട്ടില്ലാത്ത ആ സമയത്ത് 20 ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരുന്നു