വിവാദ ചിത്രം 'ദി കേരള സ്റ്റോറി': റിലീസ് തിയതി പ്രഖ്യാപിച്ച് സംവിധായകന്‍

വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി.

നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ വലിയ വിവാദമായിരുന്നു. അദാ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ശാലിനി ഉണ്ണികൃഷ്ണന്‍ ആണെന്നും താനൊരു നഴ്‌സ് ആണെന്നും ഇപ്പോള്‍ മതം മാറ്റി തന്നെ ഫാത്തിമ ഭായ് എന്നാക്കിയെന്നും ടീസറില്‍ പറയുന്നു.

അതിന് പിന്നാലെ ഐഎസില്‍ എത്തിച്ചു. ഇപ്പോള്‍ താന്‍ പാക്കിസ്ഥാന്‍ ജയിലിലാണ്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തിലെ സ്ഥിതി ഇതാണ് എന്ന് പറയുന്നതാണ് ടീസറിലെ ഉള്ളടക്കം.

ഇതിന് പിന്നാലെ,32000 പേരെന്ന കണക്കിനെ ചൊല്ലി വലിയ കോലാഹലങ്ങളും നടന്നിരുന്നു. എന്നാല്‍ രേഖകളുടെ പിന്‍ബലത്തോടെ ഒരുക്കുന്ന ഒരു യഥാര്‍ത്ഥ കഥയാണ് കേരള സ്റ്റോറീസ് എന്ന് സുദീപ്‌തോ സെന്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഈ വിഷയത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും ഇന്ത്യന്‍ പ്രേക്ഷകര്‍ അനുഭവിച്ചറിയാന്‍ പോകുന്ന അതുല്യമായൊരു കഥയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ