'കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം', 'സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകൻ'; പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന് പി ജയരാജന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യംനിലച്ചുവെന്ന് വിഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം അനുശോചനം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് എം വി ഗോവിന്ദൻ കുറിച്ചു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി. പ്രണയവും വിരഹവുമെല്ലാം ഭാവപൂർണമായ ശബ്ദത്താൽ അദ്ദേഹം അനശ്വരമാക്കി.

സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയിൽ മുങ്ങി തോർത്തിയും അദ്ദേഹത്തിന്റെ പാട്ടുകൾ ഇനിയും തലമുറകൾ ഏറ്റുപാടും. മാഞ്ഞുപോകാത്തൊരു പാട്ടോർമയായി ഭാവഗായകൻ എക്കാലവും സംഗീതാരാധകരുടെ മനസിൽ നിറയും. അദ്ദേഹത്തിന്റെ ഓർമകൾക്കും ഭാവസാന്ദ്രമായ പാട്ടുകൾക്കും മരണമില്ല. പി ജയചന്ദ്രന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ കുറിച്ചു.

അതേസമയം പി ജയചന്ദ്രന്റെ മരണത്തോടെ കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളികൾ ഹൃദയത്തിലേറ്റിയ ആ ഭാവഗാനങ്ങളുടെ ശ്രുതി എന്നേക്കുമായി താണു എന്നാണ് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല കുറിച്ചത്. പാടി കൊതി തീരാത്ത ഗായകൻ ഇനിയുണരാത്ത ഉറക്കത്തിലേക്കു പോയി. അനശ്വര ഗായകൻ പി. ജയചന്ദ്രന് അന്ത്യ പ്രണാമം.കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ഗാനങ്ങളിൽ ആറാടിച്ച ശബ്ദമായിരുന്നു.
അദ്ദേഹവുമായി വളരെ ദീർഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്.
ഈ വേർപാട് വ്യക്തിപരമായ ഒരു നഷ്ടം കൂടിയാണ്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള ജയചന്ദ്രൻ മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ പാടി.

മഞ്ഞലയിൽ മുങ്ങിത്തോർത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സംഗീതം, കേട്ടുതഴമ്പിച്ച മറ്റു സംഗീത സമ്പ്രദായങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു.
ഔപചാരികമായി ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കിയ ഗായകനായിരുന്നു അദ്ദേഹം. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സംഗീത സപര്യയാണ് പെയ്തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളെ തൊട്ടുണർത്തിയ മഹാഗായകന്റെ അനശ്വരഗാനങ്ങൾക്കു മുന്നിൽ, ഓർമ്മകൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം…

Latest Stories

എന്‍എം വിജയന്റെ ആത്മഹത്യ; കല്യാണം കൂടാന്‍ കര്‍ണാടകയില്‍, അറസ്റ്റ് ഭയന്ന് ഒളിവിലെന്ന പ്രചരണം തെറ്റെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ

തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഭിനയിക്കാതെ പോയ സിനിമകൾ ഹിറ്റ് ആയപ്പോൾ...

അങ്ങനെ സംഭവിച്ചാല്‍ എല്ലാ മത്സരങ്ങളിലും പന്തിന് സെഞ്ച്വറി നേടാം...: വലിയ അവകാശവാദവുമായി അശ്വിന്‍

ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി; തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ ആശുപത്രിയില്‍

"കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഃഖമുണ്ട്"; സങ്കടത്തോടെ മാർട്ടിൻ ഗുപ്റ്റിൽ പടിയിറങ്ങി; നിരാശയോടെ ക്രിക്കറ്റ് ആരാധകർ

ബോബി ചെമ്മണ്ണൂരും അരുണ്‍കുമാറും വഷളന്‍മാര്‍; അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

നെറ്റ്സില്‍ പല തവണ അവനെതിരെ ബോള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ഔട്ടാക്കാന്‍ കഴിഞ്ഞിട്ടില്ല; ഇന്ത്യന്‍ ടീമിലെ മികച്ച ഡിഫന്‍സ് ആരുടേതെന്ന് പറഞ്ഞ് അശ്വിന്‍

" ആ പന്ത് കാരണമാണ് ഞങ്ങൾ തോറ്റത് "; വിചിത്ര വാദവുമായി ആഴ്‌സണൽ പരിശീലകൻ

കാട്ടാക്കട അശോകൻ വധം; 8 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാ‍ർ, 11 വർഷത്തിന് ശേഷം വിധി