ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന “പൂഴിക്കടകന്‍” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്. തമിഴ് തെലുങ്കു താരം ധന്യ ബാലകൃഷ്ണനാണ് ചിത്രത്തില്‍ നായിക.
അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോര്‍ജ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് “പൂഴിക്കടകന്‍” നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ഈണം നല്‍കിയിരിക്കുന്നു.