മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദം; ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ: മേതിൽ ദേവിക

മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് നർത്തകിയും നടിയുമായ മേതിൽ ദേവിക. മുകേഷിനെതിരായ ആരോപണങ്ങളേക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മേതിൽ ദേവിക പ്രതികരിച്ചത്. ഈ പ്രത്യേക ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ് എന്നാണ് അവർ പറഞ്ഞത്.

‘കേസിൽ മുകേഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഈ പ്രത്യേക ആരോപണത്തിൽ, എനിക്ക് സത്യം അറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്’ എന്നും മേതിൽ ദേവിക പറഞ്ഞു.

‘ഹേമ കമ്മിറ്റി വന്നതോടെ യഥാർത്ഥ ആരോപണങ്ങളും വ്യാജ ആരോപണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് ആർക്കും ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം. ഇല്ലെങ്കിൽ, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആണായാലും പെണ്ണായാലും ഗുരുതരമായ കുറ്റങ്ങൾ നേരിടേണ്ടിവരും. റിപ്പോർട്ടിൻ്റെ പിന്നിലെ മുഴുവൻ ലക്ഷ്യവും നിസ്സാരമാക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗൗരവം കാണാതെ പോകരുത്’

ഇപ്പോഴും മുകേഷുമായി സൗഹൃദത്തിലാണ്. ഞങ്ങള്ക് ശത്രുക്കളായിരിക്കേണ്ട ആവശ്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങൾ ചെയ്യാനുണ്ട്. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി’ എന്നും അഭിമുഖത്തിൽ മേതിൽ ദേവിക പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ