ദിലീഷ് പോത്തന്‍ ചിത്രം ‘ജോജി’ക്ക് നിരൂപണവുമായി പ്രശസ്ത അമേരിക്കന്‍ വാരികയായ ദ ന്യൂയോര്‍ക്കര്‍. കോവിഡ് സാഹചര്യത്തെ മനോഹരവും സൂക്ഷ്മവുമായി കഥയുമായി ഇണക്കിച്ചേര്‍ത്ത ചിത്രമാണ് ജോജിയെന്നും സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നെന്നും സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി എഴുതുന്നു.
കോവിഡ് ചലച്ചിത്രമേഖലയെ നിശ്ചലമാക്കിയപ്പോള്‍ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും സാധ്യതയാക്കിയെന്ന് നിരൂപണത്തില്‍ പറയുന്നു.
ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും ബ്രാഡി പ്രശംസിക്കുന്നു.ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.